കെ പി സി സി പ്രസിഡന്റിന് അടിമാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി

അടിമാലി: കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എക്ക് അടിമാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി.
സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ അടിമാലിയില്‍ എത്തിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് അപ്രതീക്ഷിതമായിട്ടായിരുന്നു അടിമാലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയത്.
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രാ മധ്യേ കെ പി സി സി പ്രസിഡന്റ് അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെത്തി. ഓഫീസില്‍ വച്ചായിരുന്നു പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന് ഹൃദ്യമായ സ്വീകരണമൊരുക്കിയത്. സ്വീകരണ ചടങ്ങിന് കെ പി സി സി പ്രസിഡന്റ് പ്രവര്‍ത്തകരോട് നന്ദിയറിയിച്ചു. ഡി സി സി പ്രസിഡന്റ് സി പി മാത്യു, മുന്‍ എം എല്‍ എ എ കെ മണിയടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമടക്കമുള്ള വിവിധ പോഷകസംഘടനാ ഭാരവാഹികളും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.വരാന്‍ പോകുന്ന തദ്ദേശ, നിയമ സഭാതിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തന സജ്ജരാകാന്‍ കെ പി സി സി പ്രസിഡന്റ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.