KeralaLatest NewsLocal news
തദ്ദേശ, നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയ സാധ്യതയാണ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഘടകം: കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്

അടിമാലി: വരാന്‍ പോകുന്ന തദ്ദേശ, നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയ സാധ്യതയാണ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഘടകമെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. അനൈക്യമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടണം.ഭൂ പതിവ് ഭേതഗതിയൊക്കെ ജനദ്രോഹത്തിന്റെ ആവര്‍ത്തനമാണ്. ജനങ്ങള്‍ കോണ്‍ഗ്രസിനനുകൂലമെന്നും അതിനെ കോര്‍ത്തിണക്കാന്‍ വേണ്ടുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്നും കെ പി സി സി പ്രസിഡന്റ് അടിമാലിയില്‍ പറഞ്ഞു.