പോലീസ് നരനായാട്ട് നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയിലും പ്രതിഷേധം

അടിമാലി: പോലീസ് നരനായാട്ട് നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയിലും പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് നരനായാട്ട് നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും പോലീസ് സ്‌റ്റേഷന് മുമ്പില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പ്രതിഷേധ മാര്‍ച്ചായിട്ടായിരുന്നു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുമ്പിലേക്കെത്തിയത്.അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
കെ പി സി സി അംഗം എ പി ഉസ്മാന്‍ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിനുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ പോലീസ് ക്രമീകരണമൊരുക്കിയിരുന്നു.