ഇടുക്കിയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടയാള്‍ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ തൂങ്ങി മരിച്ചയാളെ കണ്ട മധ്യവയസ്കൻ കുഴഞ്ഞുവീണുമരിച്ചു. പണിക്കൻകുടി സ്വദേശി ജോർലിയാണ് കുഴഞ്ഞുവീണു മരിച്ചത്. ജോർലിയുടെ അയൽവാസിയായ തങ്കൻ എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്ക മുമ്പാണ് തങ്കനെ കാണാതാവുന്നത്. തുടർന്ന് ഇന്ന് രാവിലെ സമീപത്തുളള കാപ്പിത്തോട്ടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് കാപ്പിത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ തങ്കനെ കണ്ടെത്തിയത്. നാട്ടുകാര്‍ക്കൊപ്പം ജോര്‍ലിയുമുണ്ടായിരുന്നു. മൃതദേഹം കണ്ട് ജോര്‍ലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ജോർലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസുഖബാധിതനായതിനെ തുടർന്ന് തങ്കൻ മനോവിഷമത്തിലായിരുന്നെന്നും ഇതേതുടര്‍ന്നാണ് വീടുവിട്ട് പോയതെന്നുമാണ് അയൽവാസികൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.