KeralaLatest NewsLocal news

സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ തിരികെയെത്തി

മൂന്നാര്‍: സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോട് അതേ പഞ്ചായത്തില്‍ തിരിച്ചെത്തി ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജികത്ത് സ്വീകരിച്ചതില്‍ ചട്ട ലംഘനം ഉണ്ടെന്നാരോപിച്ചായിരുന്നു മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജി പി ഉദയകുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. എന്നാല്‍ നടപടി നിലനില്‍ക്കില്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ്  ഉദയകുമാറിനെ മൂന്നാര്‍ പഞ്ചായത്തില്‍ തിരികെ നിയമിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് തൂണേരിയിലേക്കായിരുന്നു ഉദയകുമാറിനെ സ്ഥലം മാറ്റിയത്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദീപ രാജ്കുമാര്‍ രാജിവച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയാണ് ദീപ രാജിക്കത്ത് സെക്രട്ടറിക്ക് നല്‍ കിയത്. തന്നെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഒപ്പിടാന്‍ നേതാക്കള്‍ നിര്‍ബ ന്ധിച്ചെന്നും വഴങ്ങാതെ വന്നതോടെ തന്റെ പേരില്‍ വ്യാജ ഒപ്പിട്ട ശേഷം തന്നെ ബലമായി സെക്രട്ടറിയുടെ മുന്‍ പിലെത്തിച്ച് കത്ത് കൈമാറുകയാണ് ഉണ്ടായതെന്നും കാട്ടി ദീപ തിരഞ്ഞെടു പ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ തെളിവെടു പ്പില്‍ പഞ്ചായത്ത് സെക്രട്ടറി, രാജിക്ക ത്തില്‍ പ്രസിഡന്റ് തന്റെ മുന്‍പില്‍ വച്ചല്ല ഒപ്പിട്ടതെന്ന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദീപയെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദി ക്കുകയും വീഴ്ച വരുത്തിയ സെക്രട്ടറി യെ സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കു കയും ചെയ്തു.ഈ നടപടിക്കെതിരെയായിരുന്നു തന്നെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ച്  ജി പി ഉദയകുമാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണിപ്പോള്‍ ഉദയകുമാറിനനുകൂലമായ ഉത്തരവ് ഉണ്ടായിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!