KeralaLatest NewsLocal news
ദേശിയപാത നിര്‍മ്മാണ പ്രതിസന്ധി; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

അടിമാലി:ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധിയില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്ങ്മൂലത്തിനടിസ്ഥാനമായി നിലപാട് സ്വീകരിക്കേണ്ടതാണെന്ന് എം പി പറഞ്ഞു.
നിര്‍മ്മാണ തടസ്സം നീക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മന്ദിഗതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ ഏറ്റവും വേഗത്തില്‍ പുനരാരംഭിക്കാനുള്ള നടപടി വേണമെന്നും എം പി അടിമാലിയില്‍ ആവശ്യപ്പെട്ടു.



