പെരുവന്താനം മൃഗാശുപത്രി കെട്ടിടം നാളെ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

പെരുവന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 13) ഉച്ചയ്ക്ക് 12 മണിക്ക് പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ മൊബൈല്‍ സര്‍ജറി ആങ്കറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ് ഇ-സമൃദ്ധ പദ്ധതിയുടെ ലോഗിന്‍ കര്‍മ്മം നിര്‍വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി ബിനു, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ഝാന്‍സി വി.എന്‍, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ആര്‍ വിജയന്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഝാന്‍സി വി.എന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സാലിക്കുട്ടി ജോസഫ്,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് നിസാര്‍, ബിജുമോന്‍ പി.ആര്‍, സിജി എബ്രഹാം, എം.സി. സുരേഷ്, ഷാജി പുല്ലാട്ട്, എബിന്‍ വര്‍ക്കി, ഡോമിന സജി, പ്രഭാവതി ബാബു, മേരിക്കുട്ടി ഓലിക്കല്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ ശിവദാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു. ഇ. ആര്‍ സ്വാഗതവും സീനിയര്‍ വെറ്റിറിനറി സര്‍ജന്‍ ഡോ. ജലജ കെ. എല്‍ നന്ദിയും പറയും.