വാളറയില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഗ്ലാസ് ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കുന്ന കാര്യം ത്രിശങ്കുവില്‍

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് വാളറയില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഗ്ലാസ് ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കുന്ന കാര്യം ത്രിശങ്കുവില്‍.
അടിമാലിയുടെ മാത്രമല്ല മൂന്നാറിന്റെ കൂടി വിനോദ സഞ്ചാരത്തിന് കരുത്ത് പകരുമെന്ന പ്രതീക്ഷ നല്‍കിയ പദ്ധതിയായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ട ഗ്ലാസ് ബ്രിഡ്ജ് പദ്ധതി. വാളറയില്‍ വെള്ളച്ചാട്ടത്തിനഭിമുഖമായി ദേശിയപാതയോരത്ത് തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു ആലോചന.
എന്നാല്‍ നിലവില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന കാര്യം ത്രിശങ്കുവിലാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ വനം വകുപ്പ് തടസ്സവാദമുന്നയിക്കുന്നുവെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ദിവസവും നിരവധിയായ വിനോദ സഞ്ചാരികള്‍ എത്തുകയും വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിച്ച് പോകുകയുമൊക്കെ ചെയ്യുന്ന ഇടമാണ് വാളറ. മഴക്കാലത്താണ് വാളറ വെള്ളച്ചാട്ടം ഏറ്റവും ഭംഗി കൈവരിക്കുന്നത്.
ഈ സമയം ഗ്ലാസ് ബ്രിഡ്ജില്‍ നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാനാകും വിധം രൂപ കല്‍പ്പന ചെയ്തായിരുന്നു പദ്ധതിയുടെ ആലോചനയുമായി മുമ്പോട്ട് പോയത്. പദ്ധതിക്ക് ഏറ്റവും പ്രാരംഭമായി വേണ്ടുന്ന ചില പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിനോദ സഞ്ചാരസാധ്യതക്ക് വലിയ മേല്‍ക്കൈയാകുമായിരുന്ന പദ്ധതിയാണിപ്പോള്‍ ആലോചന ഘട്ടത്തില്‍ തന്നെ നിലച്ച സ്ഥിതിയില്‍ എത്തിയത്.