KeralaLatest NewsLocal news
അടിമാലിയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

അടിമാലി: അടിമാലിയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. സി പി എം മുന്‍ ദേശിയ ജനറല്‍സെക്രട്ടറി സീതാറാം യെച്യൂരിയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സി പി എം അടിമാലി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്.
സി പി എം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. അടിമാലി സ്വകാര്യ ബസ്് സ്റ്റാന്‍ഡില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ബ്രാഞ്ച് സെക്രട്ടറി കെ വി ഉല്ലാസ് അധ്യക്ഷത വഹിച്ചു.വി ബി മോഹനന്, അജിത് പി ജോയി എന്നിവര്‍ സംസാരിച്ചു. ദേശിയ രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.