
അടിമാലി: അടിമാലി മേഖലയിലും വിപുലമായ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. ആയിരമേക്കര്‍ കല്ലമ്പലം ദേവിക്ഷേത്രത്തിന്റെയും ശിവജി ബാലഗോഗുലത്തിന്റെയും സനാധനധര്‍മ്മ പാഠശാലയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ശോഭായാത്ര നടന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉണ്ണികണ്ണന്‍മാരും രാധ, രുഗ്മിണി, ഗോപികമാരും ശോഭായാത്രയില്‍ അണിനിരന്നു. ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് വിഷ്ണുപൂജയുള്‍പ്പെടെയുള്ള വഴിപാടുകളും ക്ഷേത്രത്തില്‍ നടന്നു.
ബാലഗോകുലം കേരളം അടിമാലിയുടെ നേതൃത്വത്തിലായിരുന്നു അടിമാലി ടൗണില്‍ ശോഭായാത്ര സംഘടിപ്പിച്ചത്. അടിമാലി അമ്പലപ്പടിയില്‍ നിന്നാരംഭിച്ച ശോഭായാത്രയില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നിരവധിയാളുകള്‍ പങ്കെടുത്തു. ഉറിയടിയടക്കമുള്ള ആഘോഷപരിപാടികള്‍ ശോഭായാത്രയെ വര്‍ണ്ണാഭമാക്കി.
കുരിശുപാറ കോട്ടപ്പാറ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലടക്കം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. അടിമാലിയുടെ സമീപമേഖലകളിലും ശ്രീകൃഷ്ണജയന്തി ആഘോഷമായി നടന്നു