
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ പതിനേഴാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പതിനാലാംമൈല്‍ മേഖല. പ്രദേശത്തെ ഒരു കൃഷിയിടത്തിലാണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. പ്രദേശവാസിയായ ബാബുവാണ് ഏലത്തോട്ടത്തില്‍ ഇന്ന് രാവിലെ പുലിയെ കണ്ടത്. രാവിലെ ഏഴരയോടെ ബാബു ഏലത്തോട്ടത്തില്‍ എത്തുകയും ഇവിടെ വച്ച് പുലിയെ കണ്ടതായും പറയപ്പെടുന്നു.
ഭയന്നു പോയ ബാബു ഉടന്‍ തന്നെ പഞ്ചായത്തംഗത്തേയും പ്രദേശവാസികളേയും വിവരമറിയിച്ചു. തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. സംഭവത്തെ തുടര്‍ന്ന്് വനംവകുപ്പുദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ഗ്രാമപഞ്ചായത്തംഗം റൂബി സജി, മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷന്‍ അംഗം കെ ബുള്‍ബേന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.