
അടിമാലി: അടിമാലി പതിനാലാംമൈലിന് സമീപം കാറിന് പിറകില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചപകടം. അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് ഓട്ടത്തിനിടയില്‍ മുന്‍പിലുണ്ടായിരുന്ന കാറിന്റെ പിറകുഭാഗത്തിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ നിന്നും പാതയോരത്തേക്ക് തെറിച്ച് നീങ്ങി.
അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ബസ് വന്നിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ പിറകുഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഈ ഭാഗത്ത് വച്ച് കെ എസ് ആര്‍ ടി സി ബസ് ബ്രേക്ക് ചെയ്തപ്പോള്‍ വാഹനം നില്‍ക്കാതെ വന്നതാണ് അപകടത്തിന് ഇടവരുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.