‘പ്രൊഫഷണൽ ഗാനമേള ട്രൂപ്പ്’ ഒരുക്കാൻ KSRTC; ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു

പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് തുടങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കി. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ഗാനമേളയ്ക്കാവശ്യമായി വരുന്ന പാട്ടിലും വിവിധ സംഗീത
ഉപകരണങ്ങളിലും പ്രാഗൽഭ്യം ഉള്ളവർക്ക് ട്രൂപ്പിന്റെ ഭാഗമാകാം.
എൻട്രികൾ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനുറ്റിൽ കുറയാത്തതും 5 മിനുറ്റിൽ
കവിയാത്തതുമായിരിക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേരും, തസ്തികയും, കുടുംബാംഗമാണെങ്കിൽ പേരും ബന്ധവും, ജോലിചെയ്യുന്ന യൂണിറ്റും, മൊബൈൽ നമ്പറും മാത്രം ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽ ksrtcexpo@gm mail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിദേശം.