KeralaLatest NewsLocal news
വീട്ടമ്മയുടെ നഷ്ടപ്പെട്ടു പോയ സ്വർണ്ണ ചെയിൻ തിരികെ നൽകി രാജാക്കാട് പോലീസ്.

രാജകുമാരി ദേവമാത പള്ളിപെരുന്നാളിന് ഇടയിൽ ആണ്ചെമ്മണ്ണാർ സ്വദേശിനി ആയ വീട്ടമ്മയുടെ സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടിയത്. തുടർന്ന് രാജാക്കാട് പോലീസ് യഥാർത്ഥ അവകാശിയെ കണ്ടെത്തി തിരികെ നൽകുകയായിരുന്നു .ചെയിന്റെ അവകാശികൾ ആണെന്ന് പറഞ്ഞ് പലരും സ്റ്റേഷനിൽ വന്നുവെങ്കിലും കൃത്യമായ അന്വേഷണത്തിന് ഒടുവിൽ ആണ് സ്വർണ്ണ ചെയിന്റെ ഉടമയായ വീട്ടമ്മയെ കണ്ടെത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു പി ആർ, സിവിൽ പോലീസ് ഓഫീസർ സിജോ എന്നിവരുടെ സാന്നിധ്യത്തിൽ സബ് ഇൻസ്പെക്ടർ ബോബി എം തോമസ് സ്വർണ്ണ ചെയിൻ കൈമാറി.