വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനവുമായി അടിമാലി വിദ്യാ സ്കൂൾ ഓഫ് ആർട്സും, അടിമാലി വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷനും

ഗവൺമെൻറ് ഓഫ് ഇന്ത്യ MSME ( ഡെവലപ്‌മെൻറ് ഫെസിലിറ്റേഷൻ ഓഫീസ് ( DFO ) തൃശ്ശൂർ, നടപ്പിലാക്കിവരുന്ന ഇ. എസ്.ഡി.പി യുടെ ഭാഗമായിട്ടാണ് അടിമാലി വിദ്യാ സ്കൂൾ ഓഫ് ആർട്സും, ശ്രീ ഭരത് മോഹൻലാൽ നേതൃത്വം നൽകുന്ന അടിമാലി വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷനും സംയുക്തമായി വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നത്. 18 വയസ്സ് പൂർത്തിയായവർക്ക് നൽകിവരുന്ന പരിശീലനത്തിൽ മ്യൂറൽ പെയിൻറിംഗ്, സ്ക്രീൻ പ്രിൻറിംഗ്, ഫോട്ടോ ഫ്രെയിമിംഗ് എന്നീ കോഴ്സുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വയം തൊഴിൽ ചെയ്‌ത് വരുമാനം കണ്ടെത്താൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന കോഴ്സിൽ വ്യവസായ വകുപ്പ് സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ, തുടങ്ങി നിരവധി മോട്ടിവേഷൻ ക്ലാസുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 30 ദിവസം പൂർത്തിയാക്കുന്നവർക്ക് ഗവൺമെൻറ് ഓഫ് ഇന്ത്യ എം.എസ്.എം.ഇ സർട്ടിഫിക്കറ്റ് നൽകും
ക്ലാസിന്റെ ഉദ്ഘാടനം അടിമാലി വിശ്വ ശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷൻ ഓഫീസിൽ സെപ്റ്റംബർ 17 ന് രാവിലെ 11 മണിക്ക് നടത്തപ്പെടും. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ആധാർ കാർഡിന്റെ കോപ്പി, എസ്എസ്എൽസി ബുക്കിൻ്റെകോപ്പി, എന്നിവ സഹിതം നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ചു നൽകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി
8921455935, 6282421966 എന്നി നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.