ദുബായിൽ ജോലിയുള്ള മകന്റെ അടുക്കലെത്തിയപ്പോൾ ലീലയ്ക്ക് ഒരാഗ്രഹം: വിമാനത്തിൽനിന്ന് ചാടി പറക്കണം. മകൻ പി. അനീഷ് ഒപ്പം നിന്നതോടെ 70ാം വയസ്സിൽ 13,000 അടി ഉയരത്തിൽനിന്ന് ഇടുക്കി കൊന്നത്തടി പുതിയപറമ്പിൽ ലീല ജോസിന്റെ ആകാശച്ചാട്ടം. ദുബായി സ്കൈ ഡൈവ് പാമിലായിരുന്നു ലീലയുടെ ആകാശച്ചാട്ടം. മകനും മരുമകൾ ലിന്റുവും രേഖകൾ കൈമാറിയതോടെ ചാട്ടം സെറ്റ്. 15 പേർക്കു സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തിലായിരുന്നു ആദ്യ യാത്ര. ഒപ്പം ചാടാനുള്ളതു 4 പേർ. അവർ തന്നെക്കാൾ വളരെ പ്രായം കുറഞ്ഞവരായിരുന്നെന്നു ലീല പറയുന്നു. ആദ്യം അവർ ചാടി. പിന്നാലെ സ്കൈ ഡൈവറോടൊപ്പം ലീലയും.

പക്ഷേ, പാരഷൂട്ടിൽ സേഫ് ലാൻഡിങ്. അങ്കമാലിയിൽ ജോലി ചെയ്യുന്ന മകൾ ഡോ.അമ്പിളിയുടെ സമ്മതം ലീല നേരത്തേ വാങ്ങിയിരുന്നു. കൊന്നത്തടി സർവീസ് സഹകരണ ബാങ് റിട്ട. സെക്രട്ടറി പരേതനായ ജോസാണി ലീലയുടെ ഭർത്താവ്.