KeralaLatest NewsLocal news
നെടുംങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ
നെടുംങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്‌കറിയയുടെ നിർദ്ദേശപ്രകാരം
നെടുംങ്കണ്ടം ജനമൈത്രി കൗൺസിലിംഗ് സെന്ററിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇന്ദിര സി കെ ക്ലാസ് നയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ആയ അജിത് കൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



