
മൂന്നാര്‍: കാട്ടാന ഭീതിയില്‍ മൂന്നാര്‍. പടയപ്പയെ കൂടാതെ കാട്ടാന കൂട്ടങ്ങളും ജനവാസമേഖലയില്‍ തമ്പടിക്കുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ വീടിന്റെ ഗേറ്റ് തകര്‍ന്നു. ദേവികുളം ലാക്കാട് സ്വദേശി ജോര്‍ജ് മുക്കത്തിന്റെ വീടിന് നേരെയാണ് കാട്ടാന കൂട്ടത്തിന്റെ അക്രമണം ഉണ്ടായത്. ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ആനകള്‍ മുറ്റത്ത് കിടക്കുകയായിരുന്ന കാറിനും കേടുപാടുകള്‍ വരുത്തി.
കാട്ടുകൊമ്പന്‍ പടയപ്പ ഏതാനും ദിവസങ്ങളായി മൂന്നാര്‍ ഉദുമല്‍ പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിയവര പാലത്തിന് സമീപം രണ്ട് വഴിയോര കടകള്‍ നശിപ്പിച്ചിരുന്നു. കടയില്‍ ഉണ്ടായിരുന്ന പൈനാപ്പിള്‍, ചോളം തുടങ്ങിയവ കാട്ടുകൊമ്പന്‍ അകത്താക്കി. പടയപ്പയെ കൂടാതെ വേറെയും കാട്ടാന കൂട്ടങ്ങള്‍ കാടിറങ്ങുന്നത് വന്‍ ആശങ്കക്ക് ഇടയാക്കുന്നുണ്ട്.