
അടിമാലി: ആം ആദ്മി പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിമാലിയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂ ഭേതഗതി ചട്ടം പിന്‍വലിക്കുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, ഏകീകൃത ഭൂനിയമം നടപ്പില്ലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ പരിപാടിയിലൂടെ മുമ്പോട്ട് വയ്ക്കുന്നത്.
പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് തമ്പി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി കര്‍ഷക വിംഗ് സംസ്ഥാന പ്രസിഡന്റ് മാത്യു ജോസ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന ട്രഷറാര്‍ മോസസ് മോത്ത, ജോസഫ് കട്ടപ്പന, ഷിജോ തോമസ്, ഷിജോ വെള്ളത്തൂവല്‍, വി എ സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.