KeralaLatest NewsLocal news

വോട്ട് ചോരി; സിഗ്നേച്ചര്‍ ക്യാമ്പയിന്റെ മൂന്നാര്‍ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

മൂന്നാര്‍: രാജ്യവ്യാപകമായി രാഹുല്‍ഗാന്ധി ഉയര്‍ത്തികൊണ്ടു വന്ന വോട്ടുകൊള്ളക്കെതിരെയുള്ള പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നടത്തുന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്റെ മൂന്നാര്‍ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു. വോട്ടുകൊള്ളയുടെ പ്രചാരണം താഴേ തട്ടിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് രൂപം നല്‍കിയിട്ടുള്ളത്. മുന്‍ എം എല്‍ എ എ കെ മണി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍, ജി മുനിയാണ്ടി, കെ.പി.രാജന്‍, ഡി.കുമാര്‍, സി.നെല്‍സണ്‍, ആര്‍.കറുപ്പസ്വാമി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!