ഇടുക്കി സഹോദയ സിബിഎസ്ഇ കലോത്സവം: തൂക്കുപാലം വിജയ മാതാ പബ്ലിക് സ്കൂൾ ചാംപ്യൻമാർ…

വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിൽ 3 ദിവസങ്ങളിലായി നടന്നുവന്നിരുന്ന ഇടുക്കി ജില്ലാ സഹോദയ കലോത്സവം സമാപിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ തൂക്കുപാലം വിജയ മാതാ പബ്ലിക് സ്കൂൾ (902 പോയിന്റ്) ഓവറോൾ കിരീടം നിലനിർത്തി. 2 പോയിന്റ് വ്യത്യാസത്തിൽ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തായി. മോണ്ട് ഫോർട്ട് അണക്കര മൂന്നാം സ്ഥാനത്തെത്തി.
31 സിബിഎസ്ഇ സ്കൂളുകളിൽനിന്ന് 96 ഇനങ്ങളിൽ 2,500 കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ എത്തിയത്. സമാപന സമ്മേളനത്തിൽ വിജയികൾക്ക് എ.രാജ എംഎൽഎ സമ്മാന വിതരണം നടത്തി. സഹോദയ പ്രസിഡന്റ് ഫാ.സിജൻ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ഷിന്റോ കോലത്തുപടവിൽ പ്രിൻസിപ്പൽ ഫാ.ഡോ.രാജേഷ് ജോർജ്, സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തെക്കേൽ, ട്രഷറർ ഫാ.സുജിത് തൊട്ടിയിൽ, പിടിഎ പ്രസിഡന്റ് വർഗീസ് പീറ്റർ കാക്കനാട്ട്, ജോയിന്റ് കൺവീനർ ഫാ.ജിയോ ജോസ് എന്നിവർ പ്രസംഗിച്ചു.