KeralaLatest News
പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു: വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ

പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല.
പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. പുതിയ ചട്ടങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ സർക്കാർ പുറത്തിറക്കും.
ചട്ടഭേദഗതി സംബന്ധിച്ച് പ്രധാന വിവരങ്ങൾ:
✅ റബ്ബർ കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ മാത്രം നൽകിയ ഭൂമിയിൽ നിർമ്മിച്ച വീടുകൾ മാത്രമാണ് ക്രമവൽക്കരിക്കേണ്ടത്.
✅ പട്ടയ രേഖകൾ ഇല്ലാത്തവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ക്രമവൽക്കരണത്തിന് അപേക്ഷിക്കാം.
✅ ടൂറിസം നിർമ്മാണങ്ങൾ ചട്ടപ്രകാരം ക്രമവൽക്കരിക്കാനുള്ള ഫീസ് 10% എന്നതിൽ നിന്ന് 5% ആയി കുറച്ചു.