
സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ രണ്ടാം ഘട്ട ഏകദിന പരിശീലനം നൽകുന്നു. സെപ്റ്റംബർ 22 ന് ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് കമ്മിഷൻ അംഗം കെ.കെ.ഷാജു ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 6ന് അവസാനിക്കുന്ന രണ്ടാം ഘട്ട പരിശീലനം ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അധ്യാപകർക്കാണ് നൽകുന്നത്. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർഫിഷ്യൽ ഇന്റടലിജൻസ് സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്തർ കൈകാര്യം ചെയ്യും. പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിൽ കഴിഞ്ഞ ആഗസ്റ്റ് 11മുതൽ 20വരെ സംഘടിപ്പിച്ചിരുന്നു.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിർദ്ദേശിക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപക വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഉൾച്ചേർത്ത് ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തിൽ നടപ്പിലാക്കാൻ അധ്യാപകർക്ക് പരിശീലനം നൽകേണ്ട തുണ്ട്. പരിശീലനം ലഭിക്കുന്ന അധ്യാപകർ അവരുടെ സ്കൂളിലെ അധ്യാപകരിലേക്കും 8,9,10, ക്ലാസുകിലെ കുട്ടികളിലേക്കും ബോധവൽക്കരണം എത്തിക്കുകയാണ് കമ്മിഷൻ ഉദേശിക്കുന്നത്. കൗമാര പ്രായക്കാരായ കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ അവബോധം വളർത്തുന്നതിന് പരിശിലനം ലക്ഷ്യമിടുന്നു.