KeralaLatest NewsLocal news

സപ്ലൈകോ ഓണസമ്മാന നറുക്കെടുപ്പ്: സംസ്ഥാനതല വിജയിയായത് മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മ.

സപ്ലൈകോ ഓണസമ്മാന നറുക്കെടുപ്പിൽ സംസ്ഥാനതല വിജയിയായത് മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മ. ഒരു പവൻ സ്വർണനാണയമാണ് ഒന്നാം സമ്മാനം. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസാണ് നറുക്കെടുത്തത്. ഓണച്ചന്തകൾ ആരംഭിച്ചത് മുതൽ സപ്ലൈകോ വില്പനശാലകളിൽ നിന്ന് നിന്ന് ആയിരം രൂപയിൽ അധികം സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നാണ് നറുക്കെടുത്തത്. 2.15 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.

രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ ജില്ലയിലെ എ കെ രത്നം, വടകരയിലെ സി വി ആദിദേവ് എന്നിവർക്കാണ്.

മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി രമ്യ( തലശ്ശേരി), കണ്ണൻ (തൃശ്ശൂർ), ചെന്താമരാക്ഷൻ (പാലക്കാട്) എന്നിവർക്കാണ്.

ജില്ലാതല വിജയികൾ: ഷൈലജ (നെടുമങ്ങാട്), ദീപ (കരുനാഗപ്പള്ളി), പ്രിയ (റാന്നി), രജനി (മാവേലിക്കര), അൻസാർ (കാഞ്ഞിരപ്പള്ളി), ജോഷി ആൻറണി (തൊടുപുഴ), ബിനിത (കൊച്ചി), സതീഷ് (തൃശ്ശൂർ), ഹരിദാസൻ (പാലക്കാട്), പ്രശാന്ത് (പൊന്നാനി), സൗമിനി (വടകര), രാജലക്ഷ്മി (കൽപ്പറ്റ), ശ്രീജൻ (കണ്ണൂർ), ബിജേഷ് (കാഞ്ഞങ്ങാട്) . ജില്ലാതല വിജയികൾക്ക് സ്മാർട്ട് ഫോൺ ആണ് സമ്മാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!