KeralaLatest NewsLocal news
വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; റിസോർട്ട് ജീവനക്കാരൻ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

ഇടുക്കി: വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പള്ളിക്കാനത്തെ റിസോർട്ടിൽ ജോലി ചെയ്യുന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശി മൈക്കിൾ ദാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനിൽകുമാർ തൽക്ഷണം മരിച്ചു. പരിക്കേറ്റ മൈക്കിൾ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.