
ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ വെൺമണി ഭാഗത്ത് വച്ച് കഴിഞ്ഞ പന്ത്രണ്ടാം തീയതി പശുവിന് പുല്ലു വെട്ടാൻ പോയ 60 വയസുകാരി സിമിലിയുടെ കഴുത്തിൽ കിടന്ന നാലേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല വ്യാജ നമ്പർ പതിച്ച സ്കൂട്ടറിൽ ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയ പ്രതികൾ അക്രമിച്ച് പൊട്ടിച്ചുകൊണ്ട് പോയിരുന്നു. കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.. അന്വേഷണത്തിനായി ഇടുക്കി ഡി.വൈ.എസ്.പി രാജൻ കെ. അരമന പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു..
നാനൂറോളം CCTV കളും സ്കൂട്ടറുകളും പരിശോധിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് കമ്പംമെട്ട് സ്വദേശി വീരാളശേരിയിൽ അമൽ സജി (24) ചേർത്തല അന്ധകാരനഴി സ്വദേശി കാട്ടുങ്കതയ്യിൽ ലിഖിൻ ഇഗ്നേഷ്യസ് (24) എന്നിവരെ ഇടുക്കി ഡി.വൈ.എസ്.പി രാജൻ കെ. അരമനയുടെ നിർദ്ദേശാനുസരണം കഞ്ഞിക്കുഴി എസ്.ഐ താജുദ്ദീൻ അഹമ്മദ്, സജീവ് മാത്യു സീനിയർ സി.പി.ഒ ഷെരീഫ് പി.എ, അനീഷ് കെ.ആർ, സുമേഷ് സിപിഒ മാരായ മനു ബേബി, ജയൻ,മനോജ് കെ.ബി എന്നിവർ ചേർന്ന് കമ്പംമെട്ടിൽ നിന്നും ചേർത്തലയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെൺമണി ടൗണിന് സമീപ് വെച്ച് പുല്ലുകെട്ടുമായി വീട്ടിലേക്കു തിരികെ പോകുന്ന വഴി സിമിലിയുടെ സമീപം പ്രതികൾ സ്കൂട്ടർ നിർത്തി. പിന്നിലിരുന്നയാൾ ബൈക്കിൽ നിന്ന് ഇറങ്ങിവന്ന് വണ്ണപ്പുറത്തേക്കുള്ള വഴി ചോദിച്ചു , വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ച് സ്കൂട്ടറിൽ കയറി സ്‌ഥലം വിടുകയായിരുന്നു.