മൂന്നാര്‍ ഗവ. വി. എച്ച്. എസ്. എസ് നൂറാം വാര്‍ഷികം: ലോഗോ പ്രകാശനം ചെയ്തു

മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു. തോട്ടം മേഖലയിലെ ആദ്യകാല സ്‌കൂളാണിത്. മൂന്നാറിന്റെ മലനിരകളെ ആസ്പദമാക്കിയ ലോഗോ തയ്യാറാക്കിയത് സ്‌കൂളിലെ ആര്‍ട്ട് അധ്യാപികനായ സുമേഷ് വി.യാണ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 25 ന് അഡ്വ. എ. രാജ എംഎല്‍എ പാതാക ഉയര്‍ത്തും. രണ്ടു മണിയ്ക്ക് മൂന്നാര്‍ ടൗണില്‍ റാലി നടക്കും. ആഘോഷങ്ങളുടെ സമാപനം 2026 ജനുവരിയില്‍ നടക്കുമെന്നും ആഘോഷ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ എം. ഭവ്യ കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍് ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സജീവ് പി.കെ, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.