
അടിമാലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിന്റെ പബ്ലിക്ക് ഹിയറിംഗ് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അനിൽ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങൾ അറിയുക, അഭിപ്രായം പറയുക, പദ്ധതി കുടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങൽ രൂപപ്പെടുത്തുക, എന്നിവയാണ് പബ്ലിക് ഹിയറിങ്ങിന്റെ ലക്ഷ്യം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൻ്റെ ഷെഡ്യൂൾ വകുപ്പ് 23(4)(സി) പ്രകാരമാണ് പബ്ലിക് ഹിയറിങ് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ജോയിൻ ബി ഡി ഒ ഹൗസിംഗ് ഓഫീസർ ജയകൃഷ്ണൻ ജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്വതന്ത്ര നിരീക്ഷകയായി സിഡിപിഒ ജമീല, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സില്‍വി ബിൻസൺ, പഞ്ചായത്ത് മെമ്പർമാർ , ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ , തൊഴിലുറപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



