KeralaLatest NewsLocal news

കുറ്റിയാര്‍വാലിയില്‍ പത്ത് സെന്റ്, അഞ്ച് സെന്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കും

മൂന്നാര്‍: ദേവികുളം ഗ്രാമപഞ്ചായത്ത് പതിനാറാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന കുറ്റിയാര്‍വാലിയില്‍ പത്ത് സെന്റ്, അഞ്ച് സെന്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കും. ഇതിനായി വേണ്ടുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു. ദേവികുളം ഗ്രാമപഞ്ചായത്ത് പതിനാറാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന കുറ്റിയാര്‍വാലിയില്‍ പത്ത് സെന്റ്, അഞ്ച് സെന്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മ്മാണ ജോലികള്‍ നടത്തണമെന്ന ആവശ്യം ഏതാനും നാളുകളായി നിലനില്‍ക്കുന്നതാണ്.

കാത്തിരിപ്പിനൊടുവിലാണിപ്പോള്‍ പുതിയ പാലത്തിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പാലത്തിനോട് ചേര്‍ന്നുള്ള 120 മീറ്റര്‍ ദൂരം വരുന്ന അനുബന്ധ റോഡിന്റെയും ഓടയുടെയും നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. ഏറ്റവും വേഗത്തില്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അറുപത് ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. എന്‍ ആര്‍ ഇ ജി ഫണ്ടാണ് റോഡ് നിര്‍മ്മാണത്തിനായി വിനിയോഗിക്കുന്നത്.

നിലവില്‍ മരത്തടികളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു പാലമാണ് പ്രദേശത്തുള്ളത്. റോഡും യാത്രാ ക്ലേശം തീര്‍ത്തിരുന്നു. പുതിയ പാലവും റോഡും യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ ആളുകളുടെ യാത്ര കൂടുതല്‍ സുഗമമാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!