KeralaLatest NewsLocal news
നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി; പ്രതികരണവുമായി യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത

അടിമാലി: ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിയില്‍ യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസിന്റെ പ്രതികരണം. ഇപ്പോഴത്തെ നിര്‍മ്മാണ പ്രതിസന്ധി ഹൈറേഞ്ച് മേഖലയോട് ചെയ്യുന്ന വലിയ ശിക്ഷയായി കാണേണ്ടി വരുമെന്ന് ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത അടിമാലിയില്‍ പറഞ്ഞു. റോഡിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യം ദുഖകരമാണ്.
പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ പുതിയ പ്രസ്ഥാവന നല്‍കാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത വ്യക്തമാക്കി