Education and careerKeralaLatest NewsLocal news
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിനായി ചിത്രരചനാ മത്സരം

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും, ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായി പ്രത്യേകം മത്സരമുണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകന്‍ മുഖേന സെപ്റ്റംബര്‍ 29 നകം പേര് വിവരങ്ങള്‍ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അറിയിക്കണം. രജിസ്റ്റര്‍ ചെയ്യുന്ന മത്സരാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ സ്ഥലത്ത് വച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്ഥലവും തീയതിയും സ്‌ക്കൂളുകള്‍ മുഖേന അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400179553, 7907134598.