
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
ദേവികുളം അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുളള കാന്തല്ലൂര്‍, ഇടമലക്കുടി, മൂന്നാര്‍, മാങ്കുളം, മറയൂര്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടതല്‍ വിവരങ്ങള്‍ക്ക്: 9946925654.
പശുക്കളുടെ ലേലം
കരിമണ്ണൂര്‍ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിലെ എച്ച്എഫ് ഇനത്തില്‍പ്പെട്ട രണ്ട് വയസ് വീതം പ്രായമുളള മൂന്ന് പശുക്കളെ ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പരസ്യലേലം ചെയത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9383470831.
ദര്‍ഘാസ് ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ തൊടുപുഴ ഡിപ്പോ സ്ഥിതി ചെയ്യുന്ന ഇടവെട്ടിയില്‍ നിന്നും വിവിധ വില്‍പ്പന സ്റ്റോറുകളിലേയ്ക്ക് 2025 ഒക്ടോബര്‍ 8 മുതല്‍ 2027 ഒക്ടോബര്‍ 7 വരെയുളള കാലയളവിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് രണ്ട് വര്‍ഷത്തേയ്ക്ക് ഒരു ടണ്‍ മുതല്‍ 10 ടണ്‍ വരെ കപ്പാസിറ്റിയുളള ചരക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ തയ്യാറുളള വാഹന ഉടമ കള്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ നാലിന് പകല്‍ 12.30 വരെ സ്വീകരിക്കും തുടര്‍ന്ന് അന്നേദിവസം ഉച്ചയ്ക്ക് 2.30ന് തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222704.
പിക്ക് അപ്പ് വാഹനം ആവശ്യമുണ്ട്
പീരുടേ് താലൂക്കിന്റെ പരിധിയിലുളള ആദിവാസി ഉന്നതികളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് 4×4 പിക്ക് അപ്പ് വാഹനം (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ അപേക്ഷകള്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232321.
ടൂറിസം പദ്ധതികള്‍: താല്‍പ്പര്യപത്രം ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പി.പി.പി മോഡലില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി താല്‍പ്പര്യപത്രം ക്ഷണിച്ചു. പ്രപ്പോസല്‍ ഡിടിപിസി ഓഫീസില്‍ ഒക്‌ടോബര്‍ 15 വൈകുന്നേരം 4 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിടിപിസി ഇടുക്കിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: 7994926081