ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025 ന് തുടക്കം കുറിച്ചു.

ഇടുക്കി : ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025 ന്റെ ഉദ്ഘാടനം 25.09.2025 തിയതി ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ പി എസ് നിർവഹിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ ശ്രീ. സന്തോഷ് കുമാര്‍ .ആര്‍ (സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്), ശ്രീ. സാബു പി കെ (തൊടുപുഴ), പോലീസ് ഇൻസ്പെക്ടർമാരായ ശ്രീ. മഹേഷ് കുമാർ (തൊടുപുഴ), പോലീസ് ഇൻസ്പെക്ടർ ശ്രീ. ശ്യാം കുമാർ (കാഞ്ഞാർ), സബ് ഇൻസ്പെക്ടർമാരായ ശ്രീ. ബൈജു പി ബാബു (കാഞ്ഞാർ), ശ്രീ. പി എച് ജമാൽ ( ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ, ഇടുക്കി), ശ്രീ. ബിജു (തൊടുപുഴ ട്രാഫിക്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ. ശശി ഗോപാൽ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്രിക്കറ്റ് മത്സരത്തോടെയാണ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025 ന് തുടക്കം കുറിച്ചത്. 11.10.2025 രാവിലെ 08.00 മണിക്ക് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് അത്ലറ്റിക് മത്സരങ്ങളും, വടംവലി മത്സരവും ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീമിന് ആണ് ഈ വർഷത്തെ ഡിപിസി കപ്പ് ലഭിക്കുക (എവർ റോളിംഗ് ട്രോഫി).