
കുമളി : വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്ന് നോട്ടം എത്തുന്ന ദുരത്താണ് ബിബിഎ അധ്യാപകനായ ജോയ്‌സിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. പതിവുപോലെ കോളേജിലേക്ക് എത്തുംവഴിയായിരുന്നു അപകടം.
രണ്ടു വർഷം മുൻപാണ് ജോയ്‌സ് പി. ഷിബു ക്രൈസ്റ്റ് കോളേജിൽനിന്ന് ബിബിഎ പഠനം പൂർത്തിയാക്കിയത്. ബിരുദാനന്തര ബിരുദത്തിനുശേഷം വീണ്ടും പഠിച്ച കോളേജിൽ അധ്യാപകനായി ചുമതലയേറ്റു. ഈ കാലയളവുകൊണ്ടുതന്നെ സഹ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രിയപ്പെട്ടവനായി ജോയ്സ് മാറിയിരുന്നു. ഓണപ്പരിപാടികൾക്കുംമറ്റും വിദ്യാർഥികൾക്ക് ഒപ്പംനിന്ന് സംഘാടന മികവ് തെളിയിച്ചിരുന്നു.
വ്യാഴാഴ്ച മൂന്നോടെ കോളേജിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. വിദ്യാർഥികളും അധ്യാപകരും അന്ത്യോപചാരം അർപ്പിച്ചു. കുമളി മുരിക്കടി പുളിക്കൽപീടികയിൽ കുടുംബാംഗമാണ്.