KeralaLatest NewsLocal news
കനത്ത മഴ : ഇടുക്കി എഴുകുംവയലില്‍ കൃഷിഭൂമി ഒലിച്ചുപോയി; ഒരേക്കറോളം സ്ഥലം നഷ്ടപ്പെട്ടു

ജില്ലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്. ഇന്നലെ രാത്രിയിൽ ആണ് ഇടുക്കി എഴുകുംവയലില്‍ കൃഷിഭൂമി ഒലിച്ചുപോയത്. രണ്ടു കര്‍ഷകരുടെ ഒരേക്കറോളം സ്ഥലം നഷ്ടപ്പെട്ടു.
കുറ്റിയാടിക്കൽ സണ്ണി ചെമ്മരപള്ളി അനീഷ് എന്നിവരുടെ സ്ഥലമാണ് നശിച്ചത്.
ഇന്നലെ കനത്തമഴയ്ക്ക് പിന്നാലെയാണ് കുരുമുളകും ഏലവും കൃഷിചെയ്തിരുന്ന ഭൂമി ഒലിച്ചുപോയത്. ഏകദേശം ഒരു ഏക്കർലധികം കൃഷി സ്ഥലമാണ് ഒലിച്ചു പോയത്. നടന്നിരിക്കുന്നത് ഉരുൾപൊട്ടൽ അല്ലെന്നും മണ്ണൊലിപ്പാണെന്നുമാണ് വില്ലേജ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം . കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
2018 ല്‍ പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു.



