ഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ വൈകാതെ നടത്തുമെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് അധികൃതര്‍

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ വൈകാതെ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. അടിമാലി ടൗണിലടക്കം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ വേണ്ടവിധം പ്രകാശിക്കുന്നില്ലെന്ന പരാതി ഏതാനും നാളുകളായി നിലനില്‍ക്കുന്നുണ്ട്. രാത്രികാലത്ത് വിനോദസഞ്ചാരികളടക്കം വന്ന് പോകുന്ന ടൗണിനേയും പരിസരപ്രദേശങ്ങളേയും പ്രകാശപൂരിതമാക്കണമെന്ന ആവശ്യവും ശക്തമാണ്.
ഈ സാഹചര്യത്തിലാണിപ്പോള്‍ വിഷയത്തില്‍ ഗ്രാമപഞ്ചായത്തധികൃതരുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്. പഞ്ചായത്ത് പരിധിയില്‍ വരുന്ന ഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ വൈകാതെ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി. ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമെ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിലെ മിനി മാസ്റ്റ് ലൈറ്റുകളും വേണ്ടവിധം പ്രകാശിക്കാത്തവയുണ്ട്.
ദേശിയപാത നവീകരണവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിലെ ഉയരവിളക്കുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്.bഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ മെഴുകുതിരി തെളിയിച്ച് പ്രതിഷേധം നടത്തിയിരുന്നു.