ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിച്ചു.

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കുയിലിമല, കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ വച്ച് സാമ്പത്തിക തട്ടിപ്പിനെതിരെ ഒരുമിച്ച് പോലീസും, ബാങ്കുകളും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതേയേക്കുറിച്ചും, സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിൽ ബാങ്കിന്റെ പങ്കിനേക്കുറിച്ചും ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കുമായി സെമിനാർ നടത്തി..
ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ബിജു കെ.ആർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ.പി.എസ് നിർവഹിച്ചു. ഇടുക്കി ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ. വർഗീസ് എം മാത്യു വിദഗ്ധ നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകള്‍ തടയുന്നതിനായുള്ള ബാങ്കിങ് സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസിനുള്ളതും, ബാങ്കിനുള്ളതുമായ സംവിധാനങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും, സംശയനിവാരണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
ഇന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ അതിവേഗം വളർന്നുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയെ സംബന്ധിച്ചും, സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും, ബാങ്ക് ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി ബാങ്ക് ജീവനക്കാരെ ശാക്തീകരിക്കുന്നതിനും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. ചടങ്ങില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നും, ബാങ്കുകളില്‍ നിന്നുമായി 200- ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.