
അടിമാലിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം. ദേശീയപാത 85ൽ വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ വന്ന കാർ ചാറ്റുപാറ ഭാഗത്ത് വെച്ച് കല്ലിങ്കൽ ഇടിച്ചു തകരുകയായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയ യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രക്ഷാപ്രവർത്തനത്തിന് എത്തിയ വയോധികൻ അടക്കമുള്ള പ്രദേശവാസികളെ അസഭ്യം പറയുകയും പരാക്രമം നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപം കൊണ്ടു. തുടർന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.