നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി; യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിയില്‍ പരിഹാരം കാണുന്നത് വൈകുന്ന സാഹചര്യത്തിലാണ് ശക്തമായ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം കൈകൊണ്ടിട്ടുള്ളത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ റോഡ് കടന്നു പോകുന്ന ഭാഗം വനമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കണമെന്നും വിഷയത്തില്‍ മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം തിരുത്തി നല്‍കാന്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ഈ മാസം 29ന് ചെറുതോണിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ പറഞ്ഞു.
വിഷയത്തില്‍ ഇനിയും പരിഹാരം വൈകിയാല്‍ വനംവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി. നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി തുടര്‍ പ്രക്ഷോഭം സംബന്ധിച്ച് തീരുമാനം കൈകൊള്ളാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിഷേധത്തിന് രൂപം നല്‍കിയിട്ടുള്ളത്.