KeralaLatest NewsLocal news
പഠിച്ചത് എംഎസ്ഡബ്ല്യു; റാങ്കോടെ മിന്നും ജയം, കൃഷിയില്‍ തിളങ്ങുന്ന ‘തനി ഇടുക്കിക്കാരി’

മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി…ഇവളാണിവളാണ് മിടുമിടുക്കി…’, ബിജിബാലിന്‍റെ ഈണത്തിനൊപ്പം ഹൈറേഞ്ചിലെ മഞ്ഞിനെ തഴുകി മരിയയും മരീനയും ഏലച്ചെടികളെ പരിചരിക്കുകയാണ്. ഇടുക്കി ചേറ്റുകുഴി സ്വദേശികളായ ഇരട്ടക്കുട്ടികള്‍. എല്ലാ ക്ലാസിലും ഒരേ ബെഞ്ചില്‍, ഡിഗ്രിയും പിജിയും ഒന്നിച്ച്. ഒരാള്‍ എംജി യൂണിവേഴ്സിറ്റി എംഎസ്ഡബ്ല്യു രണ്ടാം റാങ്ക് ഹോള്‍ഡര്‍. രണ്ടാമത്തെയാള്‍ ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. പിജി കഴിഞ്ഞപ്പോള്‍ ‘ഇനി നിങ്ങള്‍ പുറത്തേക്ക് പോവുകയാണോ’ എന്ന് ചോദിച്ചവരോട് ‘അല്ല, കൃഷി നോക്കുവാ’ എന്നായിരുന്നു ഇരുവരുടെയും മറുപടി. ഇത്രയും പഠിച്ചിട്ട് കൃഷിയാണോ പണി എന്ന് ചോദിച്ചവരോട് കൃഷി മാത്രമല്ല, വിപണിയറിഞ്ഞ് പുതിയ ബിസിനസ് ആശയങ്ങളുമായാണ് ഈ ഇരട്ടകള്‍ രംഗത്തിറങ്ങിയത്.