
ഇടുക്കി : കുമളിക്ക് സമീപം 62 ആം മൈലിൽ ജീപ്പും ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. തൃശൂർ ചാലക്കുടി സ്വദേശികളായ റോസി(61), സൗമ്യ (39), റോസ് (9) എന്നിവർക്കാണ് പരിക്ക്. പരിക്ക് പറ്റിയ റോസിയെയും റോസിനെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗമ്യ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്