KeralaLatest NewsLocal news
ചിത്തിരപുരം കുഞ്ചിത്തണ്ണി റോഡിൽ വാഹനാപകടം; റിസോർട്ടിൻ്റെ മതിലും ജനറേറ്ററും തകർന്നു; ട്രാൻസ്ഫോർമറിനും നാശം സംഭവിച്ചു.

ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കർണ്ണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപെട്ടത്. ചിത്തിരപുരം പവർഹൗസ് കുഞ്ചിത്തണ്ണി വഴി ലോറി രാജാക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. ഗ്രാനൈറ്റ് കയറ്റി വന്ന ലോറിയാണ് പാതയോരത്തേക്ക് മറിഞ്ഞത്. ഇറക്കമിറങ്ങി വരുന്നതിനിടയിലാണ് ലോറി അപകടത്തിൽപ്പെട്ടത്. ലോറി വന്നിടിച്ചതിനെ തുടർന്ന് പാതയോരത്തെ റിസോർട്ടിൻ്റെ മതിലും ജനറേറ്ററും തകർന്നു. പ്രദേശത്തെ ട്രാൻസ്ഫോർമറിനും നാശം സംഭവിച്ചു.
അപകടത്തിൽ ലോറി ഡ്രൈവർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.അപകട കാരണം വ്യക്തമായിട്ടില്ല.