
ഇടുക്കി : പാമ്പനാർ സേവനാലയം വളവിൽ വീട്ടിൽ ഫ്രാൻസിസിന്റെ (മാതാ വാച്ച് ഹൗസ് പാമ്പനാർ) ഭാര്യ ജെസ്സി ഫ്രാൻസിസിനാണ് കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പാമ്പനാർ തിരുഹൃദയ ദേവാലയത്തിലെ പഴയ പള്ളിക്ക് സമീപം വച്ചായിരുന്നു കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്. രാവിലെ ആരാധനയ്ക്ക് തിരുഹൃദയ ദേവാലയത്തിലേക്ക് വരും വഴിയാണ് അക്രമണം ഉണ്ടായത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കുപറ്റിയ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി



