
സംസ്ഥാന സ്‌കൂൾഗെയിംസിൽ മെഡൽ നേട്ടവുമായി ഇടുക്കിയുടെ താരങ്ങൾ. നെടുങ്കണ്ടം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ഒലീവിയ ബിനോയ് സീനിയർ പെൺകുട്ടികളുടെ ഗുസ്തി അണ്ടർ 53 കിലോ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയപ്പോൾ, ഇതേ സ്‌കൂളിലെ അവന്തിക അനിൽകുമാർ അണ്ടർ 72 കിലോ വിഭാഗത്തിൽ വെങ്കലവും നേടി.
കുഴിത്തൊളു ദീപാ ഹൈസ്‌കൂളിലെ വിദ്യാർഥികളായ അയോണാ ഷിജു മല്ലികശ്ശേരിയിൽ ജൂനിയർ ബോക്‌സിങ് 80 പ്ലസ് കിലോ പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡലും ആൺകുട്ടികളുടെ 42 പ്ലസ് കിലോ വിഭാഗത്തിൽ ബ്ലെസ്സൺ വി.തോംസൺ വെള്ളാമ്മേൽ വെങ്കലമെഡലുമാണ് നേടിയത്. ജുബിൻ ജോസഫ് കൊച്ചുപുരയ്ക്കലാണ് പരിശീലകൻ. കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ജില്ലയിൽനിന്ന് 22 കുട്ടികൾ പങ്കെടുത്തു.