CrimeKeralaLatest NewsLocal news
ഉടുമ്പൻചോലക്ക് സമീപം കാരിത്തോട് 29കാരനെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകം എന്ന് നിഗമനം

ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം കൈലാസനാദക്കരയിൽ കാരിത്തോട് ഭാഗത്ത് 29കാരനെ വീടിനുള്ളിലെ മുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശി സോൾരാജ് ആണ് മരിച്ചത്. വീടിനുള്ളിലെ മുറിയിൽ രക്തം വാർന്ന് മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.
കിടന്നുറങ്ങുന്നതിനിടെയുള്ള കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് സംഘവും, വിരലടയാള വിധക്തർ,പോലീസ് ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു..