KeralaLatest NewsLocal news
അടിമാലി കുമളി ദേശിയപാതയുടെ നവീകരണം; പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

അടിമാലി: അടിമാലി കുമളി ദേശിയപാതയുടെ നവീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി അടിമാലിയില്‍ വ്യക്തമാക്കി. ദേശിയപാത നവീകരണത്തിന് സ്ഥലമേറ്റെടുക്കുന്നതായി കല്ലിട്ടുകൊണ്ടുള്ള പ്രവര്‍ത്തി ആരംഭിക്കുകയും 20 കിലോമീറ്ററോളം ദൂരം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക ടൗണുകളിലും ബൈപ്പാസോടുകൂടിയാകും ദേശിയപാത നവീകരണം നടക്കുക.
30 മീറ്റര്‍ വീതിയിലാണ് കല്ലിടല്‍ നടക്കുന്നതെന്നും കല്ലിടല്‍ നടപടികള്‍ക്ക് ശേഷം ഈ ഭാഗത്തെ സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും എം പി പറഞ്ഞു.