
അടിമാലി: സെന്റ് ജൂഡ് ഫൊറോന ടൗണ്‍ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ തിരുനാള്‍ മഹോത്സവത്തിന് തുടക്കം കുറിച്ചു. ഈ മാസം 12 വരെയാണ് തിരുന്നാള്‍ നടക്കുന്നത്. ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തിരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. പതിനൊന്ന് ദിവസങ്ങളിലായാണ് തിരുനാൾ നടക്കുന്നത്. തിരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ വിവിധ വൈദികര്‍ കാര്‍മ്മികത്വം വഹിക്കും. തിരുന്നാളിന്റെ എല്ലാ ദിവസവും ആരാധന, ജപമാല സമര്‍പ്പണം, നൊവേന, വിരുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും. തിരുന്നാളിന്റെ ഏഴാം ദിവസം വൈകിട്ട് അടിമാലി സെന്റ് ജൂഡ് പബ്ലിക് സ്കൂള്‍ വാര്‍ഷികവും ജനുവരി 10ന് വൈകിട്ട് കലാസന്ധ്യയും നടക്കും. ജനുവരി 11ന് വൈകുന്നേരം 4ന് നവ വൈദികര്‍ നയിക്കുന്ന ആഘോഷമായ വി. കുര്‍ബാനയും തുടര്‍ന്ന് ടൗണ്‍ പ്രദക്ഷിണവും വിവിധ വാദ്യമേളങ്ങളുടെ പ്രകടനം ആകാശ വിസ്മയം എന്നിവ നടക്കും. തിരുനാളിന്റെ അവസാന ദിവസം രാവിലെ 10ന് മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ നയിക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടക്കും.