
നെടുങ്കണ്ടം (ഇടുക്കി) : കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ കബറിടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ 340മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഹൈറേഞ്ച് മേഖല കാൽനട തീർത്ഥയാത്ര നെടുങ്കണ്ടം സെന്റ് മേരീസ് സിംഹാസന പള്ളിയിൽ നിന്ന് ആരംഭിച്ചു.

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും മലങ്കരയിലെ സത്യവിശ്യാസം സംഭിക്കുന്നതിന് വേണ്ടി എ.ഡി 1655 ൽ വാർദ്ധക്യത്തിന്റെ ക്ഷീണം കണക്കാക്കാതെ ഹൈറേഞ്ചിലെത്തിയ പരിശുദ്ധ ബാവ, ഘോര വനങ്ങളിലൂടെ കാട്ടുമൃഗങ്ങളിൽ നിന്നും അത്ഭുതകരമായ രീതിയിൽ രക്ഷപെട്ട് കാൽനടയായി കോതമംഗലത്തെതിയതിനെ അനുസ്മരിച്ച് 3 ദിവസമായി നടക്കുന്ന ഈ കാൽനട തീർത്ഥയാത്ര, അനേകം ദൈവാലയങ്ങളുടെയും, മത സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒക്ടോബർ 2 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പരിശുദ്ധന്റെ കബറിൽ എത്തിച്ചേരും.