
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തിന് തുടക്കമായി.അടിമാലി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോത്സവം ഇന്നും നാളയുമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. 15നും 40നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് കലാപരവും കായികപരവുമായ കഴിവുകള്‍ പ്രകടപ്പിക്കുവാനുള്ള അവസരമൊരുക്കുകയാണ് കേരളോത്സവ നടത്തിപ്പിന്റെ ലക്ഷ്യം. രാവിലെ അടിമാലി ടര്‍ഫില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അടിമാലിയിലെ വിവിധ ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കേരളോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി ഡി ഷാജി, കെ കെ രാജു, എം എസ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.നാളെ രാവിലെ മുതല്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ കലാമത്സരങ്ങള്‍ നടക്കും.