ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ വച്ച് കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ കാരിത്തോട്, കൈലാസ നാട്, മുണ്ടകത്തറപ്പേൽ, ചിന്നതമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) അറസ്റ്റിലായി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി സോൾരാജ് (30) ആണ് ഉറക്കത്തിനിടെ കഴുത്തു അറക്കപ്പെട്ടു കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഭർത്താവ് ആണ് നാഗരാജ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്.
പോലീസ് സംഭവ സ്‌ഥലത്ത് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ.പി. എസ് -ന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്‌പെക്ടർമാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ, സബ് ഇൻസ്പെക്ടർമാരായ മഹേഷ്, ദിജു ജോസഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അൻഷദ് ഖാൻ,സുബൈർ, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്, അനീഷ്, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.